അന്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ തട്ടു കടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർക്ക് പരിക്ക്.
കടയുടമ പുറക്കാട് വിറപ്പറന്പിൽ ബഷീർ (58), ബഷീറിന്റെ ഭാര്യ സീനത്ത് (53), കടയിലുണ്ടായിരുന്ന സമീപ വാസികളായ പഴയങ്ങാടി പുത്തൻ പറന്പിൽ ജലാലുദ്ദീൻ (75), കരൂർ പുതുപ്പറന്പിൽ സുമേഷ് (41), പുറക്കാട് ഉടുന്പാക്കൽ സതീശൻ (62), കാർ യാത്രികൻ കൊല്ലം മൈലക്കാട് കണ്ണനെല്ലൂർ സബീർ മൻസിലിൽ സബീർ (21) എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ ബഷീർ, സുമേഷ്, സതീശൻ എന്നിവർക്ക് കടയിൽ പാചകം ചെയ്തു കൊണ്ടിരുന്ന തിളച്ച എണ്ണ ദേഹത്തുവീണാണ് പരിക്ക്. ദേശീയ പാതയിൽ പുറക്കാട് അയ്യൻ കോയിക്കലിനു സമീപം തിങ്കളാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം.
കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാർ നിയന്ത്രണം തെറ്റിയത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.