കാഞ്ഞിരപ്പള്ളി: പത്രം വായിച്ചു കൊണ്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി. വീടിന്റെ ഭീത്തി തകർന്ന് പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്. മുണ്ടക്കയം പഞ്ചായത്ത പ്രസിഡന്റ് കെ.എസ്. രാജുവാണ് വീടിന്റെ ഭീത്തിക്കടിയിലായത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം.
രാജുവിന്റെ വീട്ടിലേക്കുള്ള റോഡിൽ റിംഗ് ഇറക്കാൻ വന്ന ലോറിയാണ് വീടിന്റെ ഭിത്തിയിൽ ഇടിച്ചത്. പരിക്കേറ്റ രാജുവിനെ പെട്ടെന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരിക്യുൻസ് ആശുപത്രിയിൽ എത്തിച്ചു.
പുറമേ പരിക്കുകൾ കുറവായതിനാൽ ഇവിടെ കുടുതൽ പരിശോധനയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. അടുത്ത നാളിൽ രാജുവിനെ ഹെർണിയായ്ക്ക് വിധേയനായിരുന്നു.