ചിറ്റൂർ: മേനോൻപാറ മുതൽ വേലന്താവളം വരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന നാലു വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിഞ്ഞത് മൂന്നു ജിവനുകൾ. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേനോൻപാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തു ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു.
ബൈക്ക് ഓടിച്ച തമിഴ്നാട് സ്വദേശി അപകടം നടന്ന സ്ഥലത്തും സഹയാത്രികൻ ചികിത്സയ്ക്കിടെ തൃശൂർ മെഡിക്കൽ കോളേജിലാണ് മരിച്ചത്.
റോഡിന്റെ തകർച്ചമൂലം വാഹനം വലതുഭാഗത്തേക്ക് വെട്ടിതിരിച്ചതാണ് അപകടത്തിനു കാരണമായത്. കോഴിപ്പാറ സൊറപ്പാറയ്ക്കുസമീപം റോഡിൽ ഇരുചക വാഹനയാത്രക്കാരനായ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തായിരുന്നു. സമീപത്തായി വൃദ്ധൻ ഓടിച്ചിരുന്ന ബൈക്കും കിട ന്നിരുന്നു. അജ്ഞാത വാഹനമിടിച്ചാണ് ബൈക്കു മറിഞ്ഞതെന്നാണ് പോ ലീസ് കേസെടുത്തത്. അത്തിക്കോട് മുതൽ വേലന്താവളം വരെ റോഡ് തകർന്ന് വൻഗർത്തങ്ങളാണ് രൂപംകൊണ്ടിരിക്കുന്നത്.
കൂടാതെ ഇരുചക്രവാഹനം ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്കും ഇക്കഴിഞ്ഞ ദിവസം പരിക്കേറ്റു. ജില്ലയിലുടനീളം റോഡ് പുനർനിർമാണം കഴിഞ്ഞമാസം നടത്തിയിരുന്നു. എന്നാൽ ജില്ലയുടെ കിഴക്കൻ അതിർത്തിയായ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന അത്തിക്കോട് വേലന്താവളം പാത പുനർനിർമാണം അവഗണിക്കപ്പെട്ടതായാണ് യാത്രക്കാരുടെ പരാതി.ചരക്കുലോറികളും യാത്രാവാഹനങ്ങളും ഗർത്തങ്ങളിൽ ഇടിച്ചിറങ്ങി യന്ത്രതകരാർ പറ്റി നിരത്തിൽ കുടുങ്ങി കിടക്കുന്നത് പതിവു കാഴ്ചയാണ്.
കഴിഞ്ഞ അഞ്ചുവർഷമായും അന്തർ സംസ്ഥാനപാതയിൽ സംരക്ഷണ ജോലികൾ നടത്താൻ പൊതുമരാമത്ത് അധികൃതർ താത്പര്യം കാണി ക്കന്നില്ലെന്നതാണ് യഥാർത്ഥ്യം. തൃശൂർ കോയന്പത്തൂർ അന്തർസംസ്ഥാന പാതയിൽ ആയിരക്കണക്കിന് യാത്ര ചരക്കുകടത്ത് വിനോദസഞ്ചാര വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നു. വാഹനസഞ്ചാരം ക്രമാതീതമായി വർധിച്ച സാഹചര്യം കണക്കിലെടു ത്ത് വേലന്താവളം മുതൽ എട്ടി മട വരെയുള്ള പാത നാലുവരിയാക്കി തമിഴ്നാട് സർക്കാർ യാത്ര സൗകര്യം കൂടുതൽ മെച്ചപ്പെടു ത്തായിട്ടുണ്ട്.
റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വാഹന സഞ്ചാരത്തിന് സുരക്ഷിത നടപടിയും സ്വീകരിച്ചു വരികയാണ്. കോയന്പത്തൂരിൽനിന്നും വേലന്താവളത്ത് എത്തുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ റോഡിന്റെ ശോച്യാവസ്ഥമൂലം ഒഴലപ്പതി, ചുണ്ണാന്പ് കൽതോട് ബൈപാസ് പാതയിൽ ദീർഘദൂരം ചുറ്റിക്കറങ്ങിയാണ് മേനോൻ പതിയിലെത്തുന്നത്.
റോഡ് പുനർനിർമാണത്തിൽ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് മേധാവികൾ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് നിരത്തിൽ നാൽക്കാലികളെ ഉപയോഗിച്ച് ഭാരവണ്ടി ഓടിച്ച് പ്രതിഷേധിക്കാൻ യാത്രക്കാരും പരിസര വാസികളുംതയാറെടുത്തു വരികയാണ്.