അരിന്പൂർ: അപകടങ്ങളിൽ രണ്ട് പേർ മരിക്കുകയും ഇപ്പോഴും നിരന്തരമായി അപകടങ്ങളുണ്ടാകുന്ന അരിന്പൂർ സെന്ററിന് പടിഞ്ഞാറെ വളവിൽ തകർന്ന റോഡ് ടാർ ചെയ്യാതെ അധികൃതരുടെ ക്രൂരത. ഇന്നലെ രാവിലെ എട്ടിന് അപകടക്കുഴിയിൽ ചാടാതിരിക്കാൻ പെട്ടി ഓട്ടോ വെട്ടിച്ചു തിനെ തുടർന്ന് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരനായ പുത്തൻപീടിക സ്വദേശിയെ തലക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ രാത്രി ഇതേ തകർന്ന വളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ഏനാമാവ് സ്വദേശികളായ രണ്ട് പേരെ തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. തൃശൂർ കാഞ്ഞാണി ചേറ്റുപുഴ പാലം മുതൽ എറവ് സ്ക്കൂൾ വരെയുള്ള റോഡിലെ അപകടക്കുഴികൾ സാങ്കേതിക തൊടുന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മൂടാതെ മാറിനില്ക്കുകയാണ്.
അതേ സമയം എറവ് സ്ക്കൂൾ മുതൽ വാടാനപ്പള്ളി വരെയുള്ള അപകടക്കുഴികൾ പൊതുമരാമത്ത് വകുപ്പ് വലപ്പാട് സബ് ഡിവിഷൻ താല്ക്കാലിക ടാറിംഗ് നടത്തി ആഴ്ചകൾക്ക് മുന്നേഅടച്ചിരുന്നു.എന്നാൽ പൊതുമരാമത്ത് വകുപ്പ് തൃശൂർ സെക്ഷൻ ഉദ്യോഗസ്ഥരാണ് അവഗണനയും അനാസ്ഥയും തുടരുന്നതെന്ന് യാത്രക്കാരും നാട്ടുകാരും ആരോപിച്ചു.
തൃശൂർ വാടാനപ്പള്ളി റോഡ് വീതി കൂട്ടുന്നത് പടിഞ്ഞാറെക്കോട്ടയിൽ നിന്ന് രാത്രി സമയങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ ടാറിംഗ് വരുന്നത് വരെ ചേറ്റുപുഴ പാലം മുതൽ എറവ് സ്ക്കൂൾ വരെയുള്ള റോഡിലെ അപകടക്കുഴികൾ അടക്കാതിരുന്നാൽ ഇനിയും അപകടങ്ങൾ വർധിക്കാനിടയുണ്ട്.
തകർന്ന റോഡിൽ അറ്റകുറ്റപണി നടത്താതെ അപകടങ്ങളിൽപ്പെട്ട രണ്ടു പേർ മരിച്ചപ്പോൾ മന്ത്രിക്ക് എതിരെ അരിന്പൂരിൽ കരിങ്കൊടി വീശയും റോഡ് നന്നാക്കാൻ ധർണയും പ്രതിഷേധ പ്രകടനങ്ങളും പോലിസ് ഇടപെടലുകളും ഉണ്ടായി.എന്നിട്ടു പോലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡിലെ കുഴികളടച്ചില്ല. അപകടമുണ്ടാകുന്ന അരിന്പൂർ മരണവള വിനിരുവശവും നടപ്പാ തെ കയ്യേറി വൻ മെറ്റൽ കൂനകളാണ് മാസങ്ങളായി കൊണ്ടിട്ടിരിക്കുന്നത്.