എ​രു​മേ​ലി​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് നി​യ​ന്ത്ര​ണം​തെ​റ്റി തോ​ട്ടി​ൽ വീണു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി​യി​ൽ​നി​ന്നു​ള്ള സം​ഘം

എ​രു​മേ​ലി: എ​രു​മേ​ലി​യി​ല്‍ നി​യ​ന്ത്ര​ണം​തെ​റ്റി ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സ് തോ​ട്ടി​ല്‍ പ​തി​ച്ചു. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

ഒ​രു മ​ണി​ക്കൂ​ര്‍ ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ബ​സി​ന്‍റെ ഒ​രു ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലി​നാ​ണു സം​ഭ​വം. പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍​വ​ച്ചു നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് തോ​ട്ടി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രി​യി​ല്‍​നി​ന്നു വ​ന്ന തീ​ര്‍​ഥാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍​നി​ന്നു യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നി​ടെ ബ​സി​ന്‍റെ എ​യ​ര്‍ ബ്രേ​ക്ക് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

Related posts

Leave a Comment