അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിന്നും അഞ്ചു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. യുവാവും യുവതിയും അഞ്ചു വയസുകാരിയായ ഒരു കുട്ടിയുമാണ് ബൈക്കിൽ സഞ്ചരിച്ചത്.
ഇടിയുടെ ആഘാതത്തിൽ യുവാവും യുവതിയും തെറിച്ചു വീണെങ്കിലും കുട്ടിയുമായി ഈ ബൈക്ക് അൽപ്പ ദൂരം സഞ്ചരിച്ചത് ഏവരെയും ഞെട്ടിച്ചു. ബംഗളൂരുവിലെ തുമകുരു റോഡിലാണ് അപകടം നടന്നത്.
മറിഞ്ഞു വീഴാതിരുന്ന ബൈക്ക്, പെട്രോൾ ടാങ്കിനു മുകളിലിരുന്ന കുട്ടിയുമായി മുമ്പോട്ടു പോകുകയായിരുന്നു. ഏകദേശം 200 മീറ്റർ മുമ്പിലേക്കു പോയ ബൈക്ക് സമീപത്തെ പുൽത്തകിടിയിലേക്കു മറിയുകയും ചെയ്തു.
പുൽത്തകിടിയിലേക്കു വീണതു കാരണം നിസാര പരിക്കുകളോടെ കുട്ടി രക്ഷപെട്ടു. എന്നാൽ വീണയുടനെ ബൈക്ക് ഓടിച്ചിരുന്നയാൾ ഈ യുവതിയെയും കുട്ടിയെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി ദൃസാക്ഷികൾ പറഞ്ഞു.