ബംഗളൂരു: കര്ണാടകയിലെ വിജയപുരയിൽ കരിമ്പ് വിളവെടുക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻ വാഹനത്തിലേക്കു കാർ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്.
മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. കര്ണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. കരിമ്പ് വിളവെടുക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻ വാഹനം വഴിയരികിൽ നിര്ത്തിയിട്ടിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാര് പൂര്ണമായും തകര്ന്നു. കാര് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.