ബംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ആഞ്ജനേയൻ(35), ഭാര്യ ഗംഗമ്മ(28), മക്കൾ പവിത്ര (അഞ്ച്), രായപ് (മൂന്ന്), ആഞ്ജനേയയുടെ അനന്തരവൻ ഹനുമന്ത(ഒന്ന്) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഇടിക്കുകയായിരുന്നു.
സുരപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടിന്തനി ആർച്ചിനു സമീപമാണ് അപകടം. രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. കലബുറഗിയിൽനിന്ന് ചിഞ്ചോളിയിലേക്കു പോവുകയായിരുന്ന ബസ്.