വെഞ്ഞാറമൂട് : ശബരിമല അയ്യപ്പഭക്തരുടെ വാഹനം കീഴായിക്കോണത്ത് അപകത്തിൽപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്.ശബരിമലയിൽ നിന്നും ദർശനം കഴിഞ്ഞു മടങ്ങിയ മുരളി (52), മഹേഷ് (42) എന്നിവർക്കാണ് പരിക്കേറ്റത്.
കിഴായിക്കോണത്തിന് സമീപം പുലർച്ചെ നാലിനാണ് അപകടം അയ്യപ്പൻമാർ സഞ്ചരിച്ചിരുന്ന കാർ കീഴായിക്കോണത്തിന് സമീപത്ത് വച്ച് എയർപോർട്ടിൽ നിന്നും മടങ്ങിയ വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.