യുവാവ് മരിച്ചുചങ്ങനാശേരി: എംസി റോഡിൽ തുരുത്തി ബിഎസ്എൻഎലിനു സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് സ്വദേശി രതീഷ് ആണ് മരിച്ചതെന്നു ട്രാഫിക് പോലീസ് പറഞ്ഞു.
ഇന്നു രാവിലെ 10.10നാണ് അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്പോൾ ഇതേ ദിശയിൽ പോയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രികനായ യുവാവ് റോഡിലേക്കു തെറിച്ചുവീണു. ലോറി ഇയാളുടെ മേൽ കയറിയിറങ്ങുകയുമായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. പോലീസും ഫയർഫോഴ്സും എത്തി റോഡിലെ ചോരയും മറ്റും കഴുകി വൃത്തിയാക്കി.