കോയന്പത്തൂർ: വാഹനാപകടങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയന്പത്തൂർ ഒന്നാമതെന്ന് കമ്മീഷണർ സുമിത് സരണ്‍. കഴിഞ്ഞവർഷം ജനുവരിമുതൽ ഒക്ടോബർ വരെ 232 വാഹനാപകട മരണങ്ങളാണ് കോവൈയിലുണ്ടായത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ 122 അപകടമരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറവ് അപകടങ്ങളാണ് ഉണ്ടായത്.
ഇത് 55 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.തമിഴ്നാട്ടിൽ അപകടങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കോയന്പത്തൂർ മുന്നിലാണ്. വാഹനാപകടങ്ങൾ ഇനിയും കുറയ്ക്കുന്നതിനു എല്ലാശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.