കായംകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു.കായംകുളം ചേരാവള്ളി കുരുനാം കാവിൽ എസ് എസ് മൻസിലിൽ പരേതനായ സെയ്ദ് കുഞ്ഞിന്റെ മരുമകൻ ഷാഫി ( ബാലു 42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.
ഇന്ന് പുലര്‍ച്ചെ ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വൈകുന്നേരം ചേരാവള്ളി മുസ്ലീം ജമാഅത്തിൽ കബറടക്കം നടത്തും