കൊട്ടാരക്കര: ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പുലമണ്‍ നീലാംവിള അരുണ്‍ഭവനത്തില്‍ അരുണ്‍രാജ് (23), നീലേശ്വരം പാലവിളതെക്കതില് സുമിത്ത് ക്രിസ്റ്റി (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ മൈലം എംജിഎം സ്കൂളിന് സമീപമാണ് അപകടം. സ്കൂളിന് സമീപം റോഡരില്‍ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിലറിയിച്ചത്. കൊട്ടാരക്കര പോലീസെത്തി ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അരുണ്‍രാജ് മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോകും വഴിമധ്യേ മരിച്ചു. സുമിത്ത് ക്രിസ്റ്റി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ബൈക്കില്‍ മൂന്നാറിലേക്ക് വിനോദയാത്ര പോയ ആറംഗസംഘത്തില്‍പ്പെട്ട രണ്ടുപേരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മടങ്ങിവരും വഴിയായിരുന്നു അപകടം. മറ്റ് വാഹനങ്ങള്‍ ഇടിച്ചതാണോ അതോ ഇവരുടെ ബൈക്ക് സ്വയം അപകടത്തില്‍പ്പെട്ടതാണോ എന്നും വ്യക്തമായിട്ടില്ല. ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കൊട്ടാരക്കര പോലീസ് കേസെടുത്തു.