തുറവുർ: ദേശീയപാതയിൽ വയലാറിൽ അജ്ഞാത വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ചു. ചേർത്തല തൈക്കൽ വെളിന്പറന്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചേ നാലോടെ ദേശീയ പാതയിൽ വയലാർ കവലയ്ക്ക് തെക്ക് ബിഷപ്പ് മൂർ സ്കൂളിന് സമീപമായിരുന്നു അപകടം.
ഇരുവരും ജോലി കഴിഞ്ഞ് എറണാകുളത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അജേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അനീഷിനെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരുടേയും മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
അപകടം ഉണ്ടാക്കി നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം ഉൗർജിതമാക്കിയതായി പട്ടണക്കാട് പോലീസ് അറിയിച്ചു.