നിർത്തിയിട്ട ബ​സി​ലേ​ക്ക് കാ​ർ പാ‌​ഞ്ഞു​ക​യ​റി; ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേ​ർക്ക് ദാരുണാന്ത്യം

ചെ​ന്നൈ: നി​ർ​ത്തി​യി​ട്ട ബ​സി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​ര​ത്തി​ന​ടു​ത്ത് ഉ​ച്ച​പ്പ​ള്ളി എ​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ജ്വ​ല്ല​റി ഷോ​പ്പ് ഉ​ട​മ​യും 2 പെ​ൺ​മ​ക്ക​ളു​മ​ട​ക്കം അ​ഞ്ച് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ത​മി​ഴ്‌​നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സി​ലേ​ക്കാ​ണ് പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്.

യാ​ത്ര​ക്കാ​രി​ക്ക് ഛർ​ദ്ദി​ക്കാ​നാ​യി ബ​സ് നി​ർ​ത്തി​യ​പ്പോ​ഴാ​ണ് പി​ന്നി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കാ​ർ അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ർ ഡ്രൈ​വ​റും മ​രി​ച്ച ജ്വ​ല്ല​റി ഷോ​പ്പ് ഉ​ട​മ​യു​ടെ ഭാ​ര്യ​യും പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

Related posts

Leave a Comment