കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മരിച്ചു യുവാവിന്റെ സംസ്കാരം നടത്തി. വാരം ചാലിൽ മെട്ടയിലെ പി.കെ. നിഷാദ് (45) ആണ് മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം അറിയുന്നത്.
കക്കാട് കോർപറേഷൻ സോണൽ ഓഫീസിനു എതിർവശത്തുനിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ഉയരത്തിലുള്ള റോഡിൽനിന്നു താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു.
മതിലിനും ശുചിമുറിക്കും ഇടയിലായതിനാൽ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതിന് ഏതാനും അകലെ നിർത്തിയിട്ട വാഹനമെടുക്കാൻ എത്തിയ വീട്ടുകാരിൽ ഒരാളാണ് നിഷാദ് വീണ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വാരത്തെ തറവാട്ടു വീട്ടിൽ നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. പരേതരായ ഒ.വി. ഉത്തമന്റെയും പി.കെ. ശ്രീവല്ലിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അഭിനന്ദ്, അനാമിക. സഹോദരങ്ങൾ: പി.കെ. ഷീജ, ശരത്ത് കുമാർ, രഞ്ജിമ, പരേതനായ സുധീപ്.