കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വ ഡോ​ക്‌​ട​ർ മ​രി​ച്ചു; ആ​കാ​ശ് തോ​മ​സ് ഉപരിപഠനത്തിന് ഓസ്ട്രേലിയയ്ക്കു പോകാനായി നെടുമ്പാശേ രിക്ക് പോകുമ്പോഴായിരുന്നു അപകടം

accidentപാ​ലാ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന  യു​വ ഡോ​ക്‌​ട​റും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്  യു​വ ഡോ​ക്‌​ട​ർ മ​രി​ച്ചു. പാ​ലാ പാ​ല​ക്കാ​ട്ടു​മ​ല തെ​രു​വ​ത്ത്  ഡോ. ​ആ​കാ​ശ് തോ​മ​സ് (26) ആ​ണ് മ​രി​ച്ച​ത്.  ഇ​ന്നു പു​ല​ർ​ച്ചെ  നെ​ടു​ന്പാ​ശേ​രി​ക്കു സ​മീ​പം പു​ല്ലു​വ​ഴി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജ​ർ​മ​നി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഡോ. ​ആ​കാ​ശ്  ഓ​സ്ട്രേ​ലി​യ​യ്ക്കു പോ​കു​ന്ന​തി​നാ​യാ​ണ്  നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്.  ഡോ​ക്‌​ട​റു​ടെ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ ഓ​സ്ട്രേ​ലി​യ​യി​ലു​ണ്ട്.  ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷം ജ​ർ​മ​നി​ക്കു പോ​കു​വാ​നാ​യി​രു​ന്നു തീ​രു​മാ​നം. പി​താ​വ് ടി.​ടി. തോ​മ​സ് (ജോ​യി) ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.  പ​രി​ക്കേ​റ്റ തോ​മ​സി​നെ​യും  ഭാ​ര്യ സൂ​സ​മ്മ​യേ​യും (ഉ​ഷ) ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പി​താ​വ് ടി.​ടി. തോ​മ​സ് റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​റാ​ണ്. മാ​താ​വ് സൂ​സ​മ്മ തോ​മ​സ് റി​ട്ട​യേ​ഡ് എ​സ്ബി​ടി അ​സി. മാ​നേ​ജ​രാ​ണ്.
സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ശി​ഷ് തോ​മ​സ്, ആ​ന​ന്ദ് തോ​മ​സ് എ​ന്നി​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി ഓ​സ്ട്രേ​ലി​യ​യി​ലാ​ണു താ​മ​സം.  ഡോ. ​ആ​കാ​ശ് തോ​മ​സ് ഒ​രു വ​ർ​ഷ​ത്തോ​ളം പാ​ലാ മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.      പാ​ലാ രൂ​പ​താം​ഗ​വും  പൂ​ഞ്ഞാ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ തെ​രു​വ​ത്ത്  ആ​കാ​ശി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നാ​ണ്.

Related posts