ചങ്ങരംകുളം: എടപ്പാളില്‍ പിറകോട്ടെടുത്ത കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുവയസുകാരി മരിച്ചു. എടപ്പാള്‍ മഠത്തില്വളപ്പില് ജാബിറിന്റെ മകള്‍ അംറു ബിന്ത് ആണ് മരിച്ചത്.കാറിടിച്ച് വീടിന്റെ മതിൽ തക ർന്നു.
മഠത്തില്‍ വളപ്പില്‍ ഷാഹിറിന്റെ മകള്‍ അലിയ(06), ബന്ധു ക്കളായ സിത്താര (41), സുബൈദ (61) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11.30ന് എടപ്പാള്‍ ഹൈസ്കൂളിന് സമീപത്തെ വീട്ടിലാണ് ദാരുണമായ അപകടം നടന്നത്.
ഇവരുടെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോമാറ്റിക് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ പെട്ടെന്ന് റിവേഴ്സ് വന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. കാറിന് പിറകില്‍ നിന്നിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അംറു ബിന്‍തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.