കൊല്ലം: ഓച്ചിറയിൽ ഇന്നോവകാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സ്വർണവ്യാപാരി മരിച്ചു. തഴവ ,കടത്തൂർ വാലയിൽ സിത്താരയിൽ സത്താർ (58) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ വാഹിദ സത്താർ (49), മകൾ ഷെഹുബ (13) അദ്വാൻ, സഞ്ചുവാർ എന്നിവർക്കാണ് പരിക്ക്. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 12.30ഓടെ വലിയകുളങ്ങരക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സത്താർ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പുതിയകാവിൽ സ്വർണക്കട നടത്തിവരികയായിരുന്നു സത്താർ. സ്വർണവ്യാപാരി സംഘടനയുടെയും മർച്ചന്റ്സ് അസോസിയേഷന്റെയും ഭാരവാഹിയുമാണ്. ഓച്ചിറ പോലീസ് കേസെടുത്തു.