കോട്ടയം: മറന്നുവച്ച കണ്ണടയെടുത്ത് ട്രെയിനില്‍ നിന്നിറങ്ങവെ വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെയാണ് സംഭവം.
പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടേശേരിക്കുന്നേല് ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്. പൂനയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്. കോഴ്സ് പൂര്ത്തിയക്കിനാട്ടിലേക്കുവരുന്പോഴായിരുന്നു ബോംബെ ജയന്തി ട്രെയിനില്‍നിന്നുവീണ് അപകടമുണ്ടായത്.
സാധനങ്ങളെല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തുവച്ചെങ്കിലും മറന്നുവച്ച കണ്ണട എടുക്കാന്‍ തിരികെ കയറുകയായിരുന്നു. എന്നാല്‍ ഈ സമയം ട്രെയിന്‍ നീങ്ങി ഫ്ളാറ്റ് ഫോം കഴിഞ്ഞിരുന്നു. ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിക്കവെ പാളത്തിനടിയിലേക്കു വീണു. അപകടത്തില്‍ ശരീരം രണ്ടായി മുറിഞ്ഞുപോയി.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഈസ്റ്റ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം സ്റ്റാര്‍ ജംഗഷനിലെ ആദം ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണ് പിതാവ്. സോളിയാണ് മാതാവ്. സഹോദരന് സന്ദീപ് (യുകെ).