അടൂർ: ആറ് മാസം പ്രായമുള്ള മകന് ചോറു കൊടുക്കാൻ പോകുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് പിതാവ് മരിച്ചു. കടിക കിഴക്കും പുറം ഈട്ടി വിളയിൽ ആദിച്ചന്റെ മകൻ മധു (30) വാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30ന് മണ്ണടി അലുംമൂട്ടിൽ വളവിലാണ് അപകടം.
എതിരെ കാർ വരുന്നത് കണ്ട് വെട്ടിച്ചതിനേത്തുടർന്ന് ഓട്ടോറിക്ഷ ഇടതു വശത്തേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. മധുവിനെ ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മധുവിന്റെ ഭാര്യ അശ്വതിക്കും മക്കൾക്കും നിസാര പരിക്കേറ്റു. മകന്റെ ചോറൂണ് ചടങ്ങ് നടത്തുന്നതിനായി കുടുംബസമേതം മണ്ണടി കല്ലേലി അപ്പൂപ്പൻകാവിലേക്കു പോകും വഴിയായിരുന്നു അപകടം.