കോട്ടയം: ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവ ത്തിൽ കേസ് ഒതുക്കിതീർക്കാനായി പോലീസ് ശ്രമിക്കുന്ന തായി ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 11ന് വൈകുന്നേരം 5.30ന് കോട്ടയം ചാലുകുന്നിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയി ടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് ഇന്നലെ യാണ് മരിച്ചത്. മലപ്പുറം വണ്ടൂർ ഇയനാംകുന്നൻ ഇ.കെ. മൻസൂറാണ്(21)മരിച്ചത്. മൻസൂറും സൂഹൃത്ത് അൻസാറും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരേവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മൻസൂറിനെയും അൻസാറിനെയും കോട്ടയം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മൻസൂറിനെ തെള്ളകത്തെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിയ മൻസൂറിന്റെ ബന്ധുക്കൾ അദ്ദേഹത്തെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടർന്ന് ചികിത്സയിലിരിക്കേ ഇന്നലെ മൻസൂർ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് ടോറസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരേ കേസെടുക്കാനോ ലോറി കസ്റ്റഡി യിലെടുക്കാനോ പോലീസ് തയാറായില്ലെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് ചീഫിനു പരാതി നൽകാ നൊരുങ്ങുകയാണ് ബന്ധുക്കൾ.