നെടുങ്കണ്ടം: ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍നിന്നു റോഡിലേക്ക് വീണ വീട്ടമ്മ ചികിത്സയിലിക്കേ മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തില്‍ നിജാസിന്റെ ഭാര്യ സുല്‍ഫത്ത് (32) ആണ് മരിച്ചത്.
കഴിഞ്ഞ 31നാണ് അപകടം ഉണ്ടായത്. അസുഖ ബാധിതയായ യുവതി ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ ആശുപത്രിയലേക്കു പോകുകയായിരുന്നു. ഭര്‍തൃമാതാവും കൂടെ ഉണ്ടായിരുന്നു.
നെടുങ്കണ്ടം കിഴക്കേകവലയില്‍ എത്തിയപ്പോള്‍ ഛര്ദിക്കുന്നതിനായി തല പുറത്തേക്ക് ഇടുകയും തലകറക്കം ഉണ്ടായി റോഡിലേക്ക് വീഴുകയുമായിരുന്നു.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു. ഖബറടക്കം നടത്തി. മക്കള്‍: അല്ഫാബിത്ത്, അല്‍ഷിഫ.