പാലക്കാട്: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തുക്കളായ യുവാക്കൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 12.30ന് പേഴുങ്കര ബൈപാസിലാണ് അപകടം. പാലക്കാട് കറുകോടി മാധവ സന്പൂർണം ഹരികൃഷ്ണന്റെ മകൻ പ്രവീണ്‍ (26), വടക്കന്തറ മേലാമുറി സ്വദേശി ശ്രീനിവാസൻ (27) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ശിവാനന്ദനാ(24)ണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഒലവക്കോടു ഭാഗത്തുനിന്നു പേഴുങ്കര ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. പുഴപ്പാലത്തിനു സമീപം വളവിൽ നിയന്ത്രണംവിട്ട ബൈക്ക് റോഡിൽനിന്നു തെന്നിനീങ്ങി കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു.
രാത്രിയായതിനാൽ അപകടവിവരം പെട്ടെന്നാരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.ഒരുമണിക്കൂറോളം അപകടത്തിൽപ്പെട്ടവർ ഇവിടെ കിടന്നു. ബൈക്കിന്റെ ഇൻഡിക്കേറ്റർ കത്തുന്നത് കണ്ട ചില വഴിയാത്രക്കാർ നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്.
പ്രവീണും ശ്രീനിവാസനും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തെരച്ചിലിൽ ആദ്യം രണ്ടുപേരെ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് മറ്റൊരാളെകൂടി കണ്ടെത്തിയത്.
രിച്ചു