കായംകുളം: അമിതവേഗത്തിൽ പാഞ്ഞ ടിപ്പർലോറി ബൈക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച ആറുവയസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ആലപ്പുഴ കളർകോട് വാരിയത്ത് വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യരാജമ്മ (60) ചെറുമകൻ മിഥുൻ (അച്ചു- ആറ്)എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ച രാജമ്മയുടെ മകൻ രാജീവിന് ഗുരുതര പരിക്കേറ്റു.
രാജീവ് (അനിൽ) നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30 ഓടെ കായംകുളം പുനലൂർ കെപി റോഡിൽ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. അടൂരിൽ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികർ. ഗുരുതര പരിക്കേറ്റ രാജമ്മയെയും മിഥുനെയും കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.