
ചവറ: നിർത്തിയിട്ടിരുന്ന കോഴി വണ്ടിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പന്മന കളരി രാജേഷ് ഭവനത്തിൽ ഗോപാലകൃഷ്ണൻ – വിജയമ്മ ദമ്പതികളുടെ മകൻ രാജേഷാ (35)ണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് ദേശീയ പാതയിൽ പന്മന ഇടപ്പള്ളിക്കോട്ടയിലായിരുന്നു അപകടം.
പൾസർ ബൈക്കിൽ വരികയായിരുന്നു യുവാവ്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചവറ പൊലീസെത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെ രാജേഷ് വഴിമധ്യേ മരിച്ചു.
നിർത്തിയിട്ടിരുന്ന വാഹനത്തിന് വേണ്ടത്ര പാർക്കിംഗ് ലൈറ്റുകൾ ഉണ്ടായിരുന്നില്ലായെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഭാര്യ: ആതിര . മക്കൾ: സായി കൃഷ്ണ, ഋതിക.