കുന്നംകുളം: ഗൾഫിൽനിന്നും എത്തിയ മകനെ കൊണ്ടുവരുന്ന വഴിയുണ്ടായ കാർ അപകടത്തിൽ പിതാവ് മരിച്ചു. ചങ്ങരംകുളം ചോഴിയാത്ത് വീട്ടിൽ വേലായുധൻ മകൻ രവീന്ദ്രൻ (56) ആണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരിൽവച്ചായിരുന്നു അപകടം. രവീന്ദ്രന്റെ മൂന്നാമത്തെ മകൻ ശ്യാംസുന്ദർ ദുബായിൽനിന്നും ഇന്ന് പുലർച്ചെയാണ് മടങ്ങിയെത്തിയത്.
ശ്യാമിനെ കൊണ്ടുവരാനായി രവീന്ദ്രനും മറ്റൊരുമകനായ രദീപും രദീപിന്റെ മകൻ ആദരവ് എന്നിവർ ചേർന്നാണ് നെടുന്പാശേരിയിലേക്ക് പോയത്. ശ്യാം ഗൾഫിൽ പോയി ആദ്യ വരവായിരുന്നു ഇത്. ഇതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ കുന്നംകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടനെതന്നെ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രൻ മരിച്ചു. അപകടത്തിൽ രദീപിനും മകൻ ആരവിനും പരിക്കുണ്ട്. എരമംഗലം താഴെത്തെപടിയിൽ ഹാർഡ്വെയർ ഷോപ്പ് നടത്തുകയാണ് രവീന്ദ്രൻ. ഭാര്യ: ശ്യാമള. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.