നോർത്ത് കരോളൈന: ഗാർണറിലെ വെയ്ക്ക് കൗണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. അതിരന്പുഴ പോത്തനാംതടത്തിൽ ഷാജു മാണിയുടെ മകൻ രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജിൽനിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
നോർത്ത് കരോളൈനയിലെ റാലിയിലുള്ള വേക്ക് മെഡ് ഹോസ്പിറ്റലിൽ ഇന്നു രാവിലെ 6.30നായിരുന്നു അന്ത്യം.
വെയ്ക്ക് ടെക്നിക്കൽ കമ്യൂണിറ്റിയിൽ ബിരുദ വിദ്യാർഥിയായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കയിലെ എപെക്സ് ലൂർദ് മാതാ കത്തോലിക്കാ പള്ളിയിൽ. മാതാവ് മറിയമ്മ (കുഞ്ഞുമോൾ ) ചങ്ങനാശേരി കുറ്റിക്കണ്ടം കുടുംബാംഗം.
സഹോദരങ്ങൾ: ഷാലുമോൾ (യുഎൻസി റെക്സ് ഹെൽത്ത് കെയർ റാലി), സോണിയ (ബിരുദ വിദ്യാർഥി, വെയ്ക്ക് ടെക്നിക്കൽ കമ്യൂണിറ്റി) , ജോസ്മോൻ (ഗാർണർ മാഗ്നറ്റ് ഹൈസ്കൂൾ).