കുളത്തൂപ്പുഴ: ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. കുളത്തൂപ്പുഴസാംനഗർ സ്വദേശി ഷിബു (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്പതോടെ ഏഴംകുളത്തായിരുന്നു അപകടം. നിർമാണ തൊഴിലാളിയായ ഷിബു സുഹൃത്തിനോടൊപ്പം ബൈക്കിൽവരികയായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെവന്ന കാറ് കണ്ട് ബ്രേക്ക് പിടിച്ചതോടെ ബൈക്കിന് പിറകിലിരുന്ന ഷിബു തെറിച്ച് റോഡിലേക്കുവീണു. തലയ്ക്ക് പരിക്കേറ്റ ഷിബു വിനെ ഉടൻസ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ..! ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെവന്ന കാറ് കണ്ട് ബ്രേക്ക് പിടിച്ചു; ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു
