ചാലക്കുടി: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് വിദ്യാർഥി മരണമടഞ്ഞ സംഭവത്തിൽ കുറ്റക്കാരനായ ഇടതുപക്ഷ മുനിസിപ്പൽ കൗണ്‍സിലറെ അറസ്റ്റു ചെയ്യാത്തതിൽ കെപിസിസി വിചാർ വിഭാഗ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ബ്ലോക്ക് ചെയർമാൻ വിജയ് തെക്കൻ, എം.വി.ജോസ്, ജോമോൻ തോമസ്, ജോസി ജോയ്, വിനിൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭ സ്പോണ്‍സേർഡ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ്
ചാലക്കുടി: നഗരസഭ കെട്ടിടത്തിൽ കുറഞ്ഞ വിലയ്ക്കു മദ്യഷാപ്പ് ആരംഭിക്കുവാൻ പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച് ഭരണകക്ഷി തയാറായതിന്റെ ഫലമായാണ് ഒരു യുവാവ് കൊല്ലപ്പെടുവാൻ കാരണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷോണ്‍ പെല്ലിശേരി പറഞ്ഞു. നഗരസഭാ കൗണ്‍സിലർ തന്നെ മദ്യപിച്ച് ലക്കുകെട്ട് കൊലപാതകത്തിനു കാരണക്കാരനാകുന്നത് വികലമായ മദ്യനയത്തിന്റെ ഫലമാണ്.
കൊലപാതകിയെ സംരക്ഷിച്ച സർക്കാർ അഭിഭാഷകനെതിരെ പരാതി നൽകുമെന്നും അതിനു കൂട്ടുനിൽക്കുന്ന നഗരസഭാധികൃതരുടെയും എംഎൽഎയുടേയും നടപടിയിൽ യോഗം പ്രതിഷേധിച്ചു.രഹിൻ കല്ലാട്ടിൽ, ജിൻസ് ചിറയത്ത്, ടെസി സിമേതി, അരുണ്‍ കാതിക്കുടം, കെ.കെ.അനിൽലാൽ, സിന്റോ മാത്യു, അനിൽ പരിയാരം, ഫിനി മാത്യു എന്നിവർ പ്രസംഗിച്ചു.
നഗരസഭാ കൗണ്സിലറെഅറസ്റ്റുചെയ്യണം
ചാലക്കുടി: മദ്യപിച്ച് വാഹനം ഓടിച്ച് ഒരു യുവാവ് കൊല്ലപ്പെടാൻ കാരണക്കാരനായ നഗരസഭാ കൗണ്‍സിലർ ജിജൻ മത്തായിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
കെപിസിസി സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. യുവാവിന്റെ മരണത്തിനു ഉത്തരവാദിയായ നഗരസഭാ കൗണ്‍സിലർ രാജിവയ്ക്കണമെന്നും അദ്ദേഹത്തെ പുറത്താക്കാൻ സിപിഐ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
വി.ഒ.പൈലപ്പൻ, എബി ജോർജ്, മേരി നളൻ, കെ.ജെയിംസ് പോൾ, കെ.വി.പോൾ, ഷോണ്‍ പെല്ലിശേരി, രഹിൻ കല്ലാട്ടിൽ, ഒ.എസ്.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.