പന്തളം: ഭാര്യ ഓടിച്ച കാർ മതിലിലിടിച്ച് രോഗിയായ ഭർത്താവ് മരിച്ചു. ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുന്പമൺ കൈതവന പടിഞ്ഞാറ്റേതിൽ തങ്കച്ചൻ (70) ആണ് മരിച്ചത്. ഭാര്യ സൂസമ്മയ്ക്ക് നിസാര പരിക്കുണ്ട്.
ഇന്നലെ രാത്രി ഒൻപതിന് പന്തളം-പത്തനംതിട്ട റോഡിൽ കടയ്ക്കാട് പിഎച്ച്സി കവലയ്ക്കു സമീപമായിരുന്നു അപകടം. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന തങ്കച്ചന് രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻതന്നെ തങ്കച്ചനെ കാറിൽ പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.
വഴിമധ്യേ രോഗം വഷളായതോടെ കാർ ഓടിച്ചിരുന്ന സൂസമ്മ പരിഭ്രാന്തയാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. സമീപവാസികൾ ചേർന്ന് ഇരുവരെയും ഉടൻതന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തങ്കച്ചൻ മരിച്ചു.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നു പോലീസ് പറയുന്നു. സംസ്കാരം നാളെ 1.30-ന് തുന്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: അനീഷ് തങ്കച്ചൻ, അനിൽ തങ്കച്ചൻ.