കൊച്ചി: ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ്(80) ട്രെയിനിൽനിന്നു വീണു മരിച്ചു. എറണാകുളത്തിനും ആലുവയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഗുജറാത്തിൽ നിന്ന് മടങ്ങിവരും വഴി പുലർച്ചെ ആറിനായിരുന്നു അപകടം.
എറണാകുളം നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണു സംഭവം. സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കവേ പുറത്തേക്ക് തെറിക്കുകയായിരുന്നു. ഭൗതിക ശരീരം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലങ്കര ഓർത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.