വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു;  നിർത്താതെ പോയ ബൈക്കിനെ പിൻതുടർന്ന് റോഡിന് കുറെ ജീപ്പ്  നിർത്തിയപ്പോൾ  പിന്നാലെയെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു

ചേ​ർ​ത്ത​ല: പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പാ​തി​ര​പ്പ​ള്ളി വെ​ളി​യി​ൽ ബാ​ല​ന്‍റെ മ​ക​ൻ ബി​ച്ചു (24) ആ​ണ് മ​രി​ച്ച​ത്. ബി​ച്ചു ഓ​ടി​ച്ച ബൈ​ക്ക് നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച ബൈ​ക്കി​ലാ​ണ് ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി ലൂ​ഥ​റ​ൻ സ്കൂ​ളി​ന് സ​മീ​പം കി​ഴ​ക്കേ ത​യ്യി​ൽ ഷേ​ബു (39) ഭാ​ര്യ സു​മി (35) മ​ക്ക​ൾ ഹ​ർ​ഷ (10) ശ്രീ​ല​ക്ഷ്മി (നാ​ല്) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​മി​യു​ടെ വാ​രി​യെ​ല്ലും കാ​ലു​ക​ളും ഒ​ടി​ഞ്ഞു. ഹ​ർ​ഷ​യു​ടെ​യും ശ്രീ​ല​ക്ഷ്മി​യു​ടെ​യും കാ​ലു​ക​ളും ഒ​ടി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​ന് വ​ട​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​സ്എ​ൻ കോ​ള​ജി​ന് മു​ന്നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ ഷേ​ബു​വും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കൈ ​കാ​ണി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ​പ്പോ​ൾ പോ​ലീ​സ് ജീ​പ്പി​ൽ പി​ന്തു​ട​ർ​ന്ന് ബൈ​ക്കി​നെ മ​റി​ക​ട​ന്ന് റോ​ഡി​നു​കു​റു​കെ​നി​ർ​ത്തി വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് പോ​ലീ​സ് ജീ​പ്പ് ക​ണ്ട് നി​ർ​ത്തി​യ​പ്പോ​ൾ ബി​ച്ചു​വി​ന്‍റെ ബൈ​ക്ക് ഇ​വ​രു​ടെ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ബി​ച്ചു മ​രി​ച്ചു. ഷേ​ബു​വും കു​ടും​ബ​വും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ബോ​ധ​ര​ഹി​ത​രാ​യി കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പോ​ലീ​സ് ജീ​പ്പി​ലാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഷേ​ബു​വും കു​ടും​ബ​വും ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ചി​ക്ക​ര വ​ഴി​പാ​ടി​ന് ഇ​രി​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ കു​ട്ടി​യെ ക​ണ്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ബൈ​ക്കി​നെ പി​ന്തു​ട​രു​ക​യോ ജീ​പ്പ് കു​റു​കെ ഇ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് മാ​രാ​രി​ക്കു​ളം പോ​ലീ​സ് പ​റ​യു​ന്ന​ത്. ഭു​വ​നേ​ശ്വ​രി​യാ​ണ് മ​രി​ച്ച ബി​ച്ചു​വി​ന്‍റെ അ​മ്മ. സ​ഹോ​ദ​ര​ൻ കി​ച്ചു.

Related posts