മട്ടന്നൂർ: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ ഒന്നോടെ മട്ടന്നൂർ -ചാലോട് റോഡിൽ വായാന്തോട് ഇറക്കത്തിലായിരുന്നു അപകടം.
മട്ടന്നൂർ ടൗണിലെ ആദ്യകാല ജീപ്പ് ഡ്രൈവറും ലോഡിംഗ് തൊഴിലാളിയുമായ കാരയിലെ കൈയാലച്ചിൽ വി.കെ.മണി (46)യാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുൺ (40), ശശി (45), അച്ചുതൻ (43) എന്നിവരെ പരിക്കേറ്റ നിലയിൽ കണ്ണൂർ എകെജി ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലുമായി പ്രവേശിപ്പിച്ചു.
പറശിനിക്കടവ് ക്ഷേത്രത്തിൽ പോയി തിരിച്ചു വരുന്നതിനിടെ വായന്തോട് ഇറക്കത്തിൽ വച്ചു റോഡിനു കുറുകെ തെരുവ് നായ ഓടിയതിനെ തുടർന്നു ഓട്ടോ വെട്ടിക്കുമ്പോൾ മരത്തിലിടിച്ചായിരുന്നു അപകടം. മറിഞ്ഞ ഓട്ടോയ്ക്കുള്ളിൽ നിന്നും മണിയെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ ആറോടെ മരണമടയുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും. അച്ഛൻ ബാലൻ. ഭാര്യ: ബിന്ദു. മക്കൾ: അനുഗ്രഹ്, അഖിൽ.
ചു