പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തിയിൽ  അന്വേഷണത്തിനുപോയ പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒരാൾ മരിച്ചു;  മരിച്ചത് കാണാതായ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു 

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു​പോ​യ പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​ട​ക്കം നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് മ​രി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

ഇ​രു​ന്പ​നം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​യി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ കോ​യ​ന്പ​ത്തൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ​യാ​ണ് സം​ഘം ത​മി​ഴ്നാ​ടി​ന് തി​രി​ച്ച​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നി​ലെ എ​സ്ഐ വി​നാ​യ​ക​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജേ​ഷ്, അ​ർ​നോ​ൾ​ഡ്, ഡി​നി​ൽ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി​വ​രി​ക​യാ​ണെ​ന്നും അ​പ​ക​ടം ന​ട​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ വ്യ​ക്ത​മാ​ക്കി.

പ​രി​ക്കേ​റ്റ​വ​ർ കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts