അഹ്മദാബാദ്: ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിൽ ഉദ്ന മഗ്ദല്ല റോഡിലാണ് അപകടമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന സൂറത്ത് അഭവ സ്വദേശി ദീപക് പട്ടേൽ (42) ആണ് മരിച്ചത്. ഇയാൾ മാത്രമാണു കാറിൽ ഉണ്ടായിരുന്നത്.
തീപിടിത്തമുണ്ടായി അൽപസമയം കഴിഞ്ഞപ്പോൾ വാഹനത്തിൽ പൊട്ടിത്തെറിയുണ്ടായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വാഹനത്തിൽനിന്നു രക്ഷിക്കാൻ സാധിച്ചില്ല. കാർ പൂർണമായി കത്തി നശിച്ചു. കാറിലെ ഷോർട്ട് സർക്യൂട്ടോ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.