സ്ത്രീ​ക​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ട്രാ​വ​ല​ർ; ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​നം കി​ട്ടി​യി​ല്ല; സ്ട്രെ​ച്ച​റി​ല്‍ ചു​മ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ

ച​ങ്ങ​നാ​ശേ​രി: റോ​ഡ് മു​റി​ച്ചു​ക​ട​ക്കവേ ട്രാ​വ​ല​ർ ഇ​ടി​ച്ച് രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക്. റോ​ഡി​ല്‍വീ​ണ സ്ത്രീ​യെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ചു​മ​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്‍എ​ച്ച്-183 (എം​സി റോ​ഡ്)​ല്‍ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​മ്പി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് അ​പ​ക​ടം. ഫാ​ത്തി​മാ​പു​രം സ്വ​ദേ​ശി റ​ഷീ​ദ (56), ആ​ല​പ്പു​ഴ സ്വ​ദേ​ശി ന​ദീ​റ (62) എ​ന്നി​വ​രാ​ണ് കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു​മെ​ത്തി​യ ട്രാ​വ​ല​ര്‍ ഇ​ടി​ച്ച് അ​തേ​ വാ​ഹ​ന​ത്തി​ന​ടി​യി​ല്‍പ്പെ​ട്ട​ത്.

വി​വ​ര​മ​റി​ഞ്ഞ് ച​ങ്ങ​നാ​ശേ​രി ഫ​യ​ര്‍ഫോ​ഴ്‌​സ് ഞൊ​ടി​യി​ട​യി​ല്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ റ​ഷീ​ദ​യെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ജീ​പ്പി​ല്‍ ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. റോ​ഡി​ല്‍ വേ​ദ​ന​യി​ല്‍ പു​ള​ഞ്ഞു​കി​ട​ന്ന ന​ദീ​റ​യെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ സ്ട്രെ​ച്ച​റി​ല്‍ കി​ട​ത്തി ചു​മ​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ടെ​മ്പോ ട്രാ​വ​ല​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഇ​വ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ന​ദീ​റ​യു​ടെ കാ​ല്‍പ്പ​ത്തി​യു​ടെ ഒ​രു ഭാ​ഗം വാ​നി​ന്‍റെ ട​യ​ര്‍ ക​യ​റി ച​ത​ഞ്ഞ​ര​ഞ്ഞു. ബ്രേ​ക്ക് ജാ​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് വാ​ഹ​നം ഇ​വ​രു​ടെ കാ​ലി​നു മു​ക​ളി​ല്‍നി​ന്നു നീ​ക്കം ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല.

അ​പ​ക​ട​ത്തി​ല്‍ റ​ഷീ​ദ​യു​ടെ വ​ല​തു കൈ​യ്ക്കും ന​ദീ​റ​യു​ടെ ഇ​ട​തു​കാ​ലി​നു​മാ​ണ് ഗു​രു​ത​ര​പ​രി​ക്കേ​റ്റ​ത്. നാ​ട്ടു​കാ​രും സേ​നാം​ഗ​ങ്ങ​ളും ജാ​ക്കി​വ​ച്ച് വാ​ഹ​നം ഉ​യ​ര്‍ത്തി​യാ​ണ് ന​ദീ​റ​യെ പു​റ​ത്തെ​ടു​ത്ത​ത്.108 ആം​ബു​ല​ന്‍സ് വി​ളി​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ന്‍സി​നു ശ്ര​മി​ച്ചെ​ങ്കി​ലും അ​തും എ​ത്താ​താ​യ​തോ​ടെ​യാ​ണ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ജീ​പ്പി​ല്‍ റ​ഷീ​ദ​യെ ക​യ​റ്റി​യ​ത്.

ന​ദീ​റ​യു​ടെ കാ​ലി​ന് ഗു​രു​ത​ര പ​രു​ക്കേ​റ്റ​തി​നാ​ല്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ സേ​ന​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സ്‌​ട്രെ​ച്ച​റി​ല്‍ ചു​മ​ന്ന് ന​ദീ​റ​യെ ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ 500 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി റോ​ഡ് നി​ര്‍മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​സി റോ​ഡി​ല്‍നി​ന്നു​ള്ള പ്ര​വേ​ശ​ന ഭാ​ഗം ബ്ലോ​ക്ക് ചെ​യ്തു വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് കെ​എ​സ്ആ​ര്‍ടി​സി സ്റ്റാ​ന്‍ഡി​ന്‍റെ അ​ക​ത്തു​കൂ​ടി ക​യ​റി​യാ​ണ് സേ​നാം​ഗ​ങ്ങ​ള്‍ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യു​ടെ പി​ന്നി​ലു​ള്ള ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് റ​ഷീ​ദ​യെ ജീ​പ്പി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​രു​വ​രെ​യും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​എ​സ്ടി​ഒ പ്ര​ദീ​പ്, എ​സ്എ​ഫ്ആ​ര്‍ഒ ദി​നേ​ശ്കു​മാ​ര്‍, വി​നോ​ദ്, മ​നോ​ജ് കു​മാ​ര്‍, ഗി​രീ​ഷ് കു​മാ​ര്‍, വി​ജേ​ഷ്, ഫ്രാ​ന്‍സി​സ്, ര​തീ​ഷ്, ജ​യ​കു​മാ​ര്‍, അ​ഭി​ലാ​ഷ് ശേ​ഖ​ര്‍ എ​ന്നീ സേ​നാം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment