നി​യ​ന്ത്ര​ണംവി​ട്ട ബ​സ് മ​റി​ഞ്ഞ്  28പേ​ർ​ക്ക് പ​രി​ക്ക്;  ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ  ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു; പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്‌സയിൽ

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാൻ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ന്‍റെ ഇ​ട​തു വ​ശ​ത്തു​ള്ള താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സിൽ 38 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

പാ​ല​ക്കാ​ടു​നി​ന്നും കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. 28പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യ പ​രി​ക്കേ​റ്റ ആ​റു​പേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യ ശേ​ഷം വി​ട്ട​യ​ച്ചു.

കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ ന​വാ​സ്, സ​ഫി​യ​ത്ത്, സ​ഫീ​ന, സു​ഹ​റാ​ബീ​വി, ജ​മീ​ലാ​ബീ​വി, ഡ്രൈ​വ​ർ അ​നൂ​പ് എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ​യും, ഹൈ​വേ പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts