ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; ആരും തിരിഞ്ഞുനോക്കിയില്ല; പരിക്കേറ്റയാൾ റോഡിൽ കിടന്നത് ഒരു മണിക്കൂർ; സംഭവം കുളത്തൂപ്പുഴയില്‍

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞ് ന​ട​ന്നി​രു​ന്ന മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ള​ള മധ്യ​വ​യ​സ്ക​നെ ഇ​ടി​ച്ചി​ട്ട വാ​ഹ​നം നി​ർത്താ​തെ ക​ട​ന്നു ക​ള​ഞ്ഞു. ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റ് ഒ​ടി​ഞ്ഞ് തൂ​ങ്ങി​യ കാ​ലു​മാ​യി ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ​ക്കി​ട​ന്ന മ​ധ്യ​വ​യ​സ്ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് ഒ​രു മ​ണി​ക്കൂ​റി​നുശേ​ഷം. ക​ല്ലു​വെ​ട്ടാം​കു​ഴി കാ​ഞ്ഞി​ര​വേ​ൽ വീ​ട്ടി​ൽ മോ​നി എ​ന്നു​വി​ളി​ക്കു​ന്ന യോ​ഹ​ന്നാ​നെ​യാ​ണ് (50) ഇ​ന്നു​പു​ല​ർ​ച്ചെ അ​മി​ത​വേ​ഗ​ത​യി​ൽ ക​ട​ന്നു​പോ​യ വാ​ഹ​നം ഇ​ടി​ച്ചി​ട്ട​ത്.

ഇന്നലെ രാവിലെ ആറോടെ ഗ​ണ​പ​തി​യ​മ്പ​ല​ത്തി​ന് സ​മീ​പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ഇ​യാ​ളു​ടെ ബ​ന്ധു​വി​നെ വി​ളി​ച്ച് വ​രു​ത്തി. തു​ട​ർ​ന്ന് അ​ഞ്ച​ലി​ൽ നി​ന്ന് ആം​ബു​ല​ൻ​സ് വ​രു​ത്തി ഏ​ഴിനുശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ്.

Related posts