കഴുത്തിൽ ശൂലം തുളച്ചുകയറി! ശസ്ത്രക്രിയയ്ക്കായി യുവാവ് ശൂലവും കൊണ്ട് യാത്ര ചെയ്തത് 65 കിലോമീറ്റർ

കൊ​ൽ​ക്ക​ത്ത: ക​ഴു​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യ ശൂ​ലം പു​റ​ത്തെ​ടു​ക്കാ​ൻ യു​വാ​വ് യാ​ത്ര ചെ​യ്ത​ത് 65 കി​ലോ​മീ​റ്റ​ർ.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ക​ല്യാ​ണി​യി​ൽ നി​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലു​ള്ള നി​ൽ​ര​ത​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കാ​ണ് യു​വാ​വ് ക​ഴു​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യ ശൂ​ല​വു​മാ​യി യാ​ത്ര ന​ട​ത്തി​യ​ത്.

ഭാ​സ്ക​ർ റാം ​എ​ന്ന​യാ​ളു​ടെ ക​ഴു​ത്തി​ലാ​ണ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 150 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ത്രി​ശൂ​ലം തു​ള​ച്ചു​ക​യ​റി​യ​ത്. ക​ഴി​ഞ്ഞ മാ​സം 28 നു ​പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ക​ല്യാ​ണി​യി​ൽ നി​ന്ന് 65 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യാ​ണ് ഭാ​സ്ക​ർ റാം ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നി​ൽ​ര​ത​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​യ​ത്.

ചോ​ര​യോ​ലി​ച്ചെ​ത്തി​യ ഭാ​സ്ക​ർ റാ​മി​നെ ക​ണ്ട ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഭ​യ​ന്നു​പോ​യി. യു​വാ​വ് ര​ക്ഷ​പ്പെ​ടു​മോ​യെ​ന്നു ത​ന്നെ ഡോ​ക്ട​ർ​മാ​ർ ആ​ദ്യം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. ക​ഴു​ത്തി​ൻ്റെ വ​ല​തു​വ​ശ​ത്തു​നി​ന്നും ഇ​ട​തു​വ​ശ​ത്തേ​ക്ക് ശൂ​ലം തു​ള​ച്ചു​ക​യ​റി​യെ​ങ്കി​ലും ഭാ​സ്ക​ർ റാ​മി​ൻ്റെ ഒ​രു അ​വ​യ​വ​ത്തി​നു പോ​ലും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ആ​ന്ത​രി​ക​മാ​യും കാ​ര്യ​മാ​യ പ​രി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​തി​സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് യു​വാ​വി​നെ വി​ധേ​യ​മാ​ക്കി​യാ​ണ് ശൂ​ലം പു​റ​ത്തെ​ടു​ത്ത​ത്. ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​പ്രാ​ണ​ബാ​സി​സ് ബ​ന്ധ്യോ​പാ​ധ്യാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്.

ക​ഴു​ത്തി​ൽ ശൂ​ലം തു​ള​ച്ചു​ക​യ​റി​യെ​ങ്കി​ലും ഭാ​സ്ക​ർ റാം ​വേ​ദ​ന​യു​ണ്ടെ​ന്നു പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ഇ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഡോ​ക്ട​ർ​മാ​ർ പ്ര​തി​ക​രി​ച്ചു.

ഇ​ത്ര​യ​ധി​കം ദൂ​രം യാ​ത്ര ചെ​യ്തി​ട്ടും യു​വാ​വ് ശാ​ന്ത​നാ​യി ത​ന്നെ ഇ​രു​ന്നു. സം​ഭ​വം ന​ട​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

യു​വാ​വ് സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി. 150 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ത്രി​ശൂ​ലം വീ​ട്ടി​ലെ ബ​ലി​ക്ക​ല്ലി​നു സ​മീ​പ​മാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ത​ല​മു​റ​ക​ളാ​യി കു​ടും​ബം ത്രി​ശൂ​ല​ത്തെ ആ​രാ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment