വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിലിടിച്ച് ചലച്ചിത്ര പ്രവർത്തകൻ മരിച്ചു. ചലച്ചിത്ര പ്രവർത്തകനും മാധ്യമ പ്രവർത്തകനും മുൻ ഏഷ്യാനെറ്റ് പ്രോഗ്രാം പ്രൊഡ്യൂസറുമായ തിരുവനന്തപുരം പട്ടം വൃന്ദാവൻകോളനിയിൽ ജോസ് തോമസ് (60) ആണ് മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതര പരിക്ക്.
മുൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ തിരുവനന്തപുരം ജവഹർ നഗറിൽ പി.വി.അശോകൻ (60), കാലിക്കട്ട് യൂണിവേഴ്സിറ്റി എച്ച്.ഓ.ഡി.കഴക്കൂട്ടം മേനംകുളം സ്വദേശി മിനി സുകുമാർ (54), ഡ്രൈവർ തിരുവനന്തപുരം വാൻട്രോസ് ജംഗ്ഷൻ സ്വദേശി സന്തോഷ് (43) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.പുലർച്ചെ ഒന്നിന് സംസ്ഥാന പാതയിൽ കിളിമാനൂർ തട്ടത്തുമല ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
കോട്ടയത്ത് ഒരു സുഹൃത്തിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. തട്ടത്തുമല ജംഗ്ഷന് സമീപത്തുള്ള ആക്രിക്കടയുടെ മുൻവശത്തായി പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ കാർ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.ഇടി യുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വച്ചുതന്നെ ജോസ് തോമസ് മരിച്ചു.
ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. സംസ്കാരം പിന്നീട്