
കണ്ണൂർ: വാഹനാപകടത്തിൽപ്പെട്ടയാളിൽ നിന്നും കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 8.30 ഓടെയാണ് അഞ്ചരക്കണ്ടി പരിസരത്ത് നിന്നാണ് വാഹനാപകടത്തിൽ പരിക്കേറ്റ് ഷമ്മാസ് എന്ന് പേരുള്ളയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നത്.
അബോധാവസ്ഥയിലായ ഇയാളെ സിടി സ്കാൻ ചെയ്യുന്നതിനായി വസ്ത്രം മാറുന്നതിനിടെയാണ് 30 ഗ്രാം കഞ്ചാവ് ആശുപത്രി ജീവനക്കാർ കണ്ടെടുത്ത്.
തുടർന്ന് ഇവർ എടക്കാട് പോലീസിൽ വിവരം അറിയിക്കുകയും. എടക്കാട് പോലീസെത്തി കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത്. അപകടത്തിൽപ്പെട്ടയാൾ അബോധാവസ്ഥയിലാണ്.