കായംകുളം : ദേശീയപാതയിൽ രാമപുരത്തിന് സമീപം ഇന്ന് പുലർച്ചെ ടെന്പോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. കാറോടിച്ച കൊല്ലം ശൂരനാട് പടിഞ്ഞാറ്റൻ കിഴക്ക് വിജയഭവനത്തിൽ വിജയന്റെ മകൻ വിശാഖ് (28) ഒപ്പം കാറിൽ സഞ്ചരിച്ച ശൂരനാട് പടിഞ്ഞാറ്റൻ കിഴക്ക് കൊല്ലശേരിൽ ഗിരീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും ഹൈവേ പോലീസും കരീലക്കുളങ്ങര പോലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ടെന്പോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ടെന്പോയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്. കാറിൽ സഞ്ചരിച്ചവർ എയർപോർട്ടിൽ പോയി മടങ്ങി വരുന്പോഴാണ് അപകടമെന്ന് ഹൈവേ പോലീസ് പറഞ്ഞു.