ഹരിപ്പാട്: ദേശീയ പാതയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്ഷന് സമീപം ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു കോയമ്പത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മാവേലിക്കര കല്ലുമല നടപ്പള്ളില്‍ വീട്ടില്‍ ശങ്കര്‍ കുമാര്‍ (20), ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ നിവാസില്‍ കിരണ്‍ കൃഷ്ണന് (19) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തിരുവനന്തപുരത്ത് നിന്ന് ഗൃഹോപകരണങ്ങളുമായി എറണാകുളത്തിന് പോയ ലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. പൊള്ളലേറ്റാണ് ശങ്കര്‍കുമാര്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന കിരണ്‍ കൃഷ്ണന് വണ്ടാനം മെഡിക്കല്‍ കോളജിലേക്കുള്ള വഴിമദ്ധ്യേയുമാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം.
കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.