അതിരപ്പിള്ളി: ആനമല റോഡിൽ വെറ്റിലപ്പാറ പാർക്കിനു സമീപം ടിപ്പർ ലോറി സ്കൂട്ടറിലിടിപ്പിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവി ലായ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഇന്നലെ വൈകിട്ട് വെറ്റിലപ്പാറയിൽ നടന്ന അപകടത്തിൽ മേലൂർ പന്തലാംപാടം പല്ലിശ്ശേരി ജേക്കബ്ബിന്റെ മകൻ ലിബിൻ (32) ആണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ ലിന്റൊ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാ ണ്. ഇവർ ഇരട്ടകളാണ്.
ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വൈകിട്ട് നാലു മണിയോടെ പുളിങ്കരയിൽ നടന്ന അക്രമത്തിന്റെ ബാക്കിയാണു വെറ്റിലപ്പാറയിൽ നടന്നത്രേ. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ വീടു ജപ്തി ചെയ്യപ്പെട്ടപ്പോൾ ലിബിനും ലിന്റൊയും കുടുംബവും പുളിങ്കരയിൽനിന്നു മേലൂരിലേക്കു താമസം മാറ്റിയിരുന്നു.
ഇന്നലെ വൈകീട്ട് പുളിങ്കരയിലെത്തിയ ഇരുവരും പണ്ടത്തെ അയൽവാസികളായ കോയിക്കര സണ്ണിയെ മർദിക്കുകയും അയാളുടെ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഹോളോ ബ്രിക്സ് കന്പനി നടത്തുന്ന കുറ്റിക്കാടൻ പോളിയുടെ കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. പിന്നീട് സ്കൂട്ടറിൽ രക്ഷപ്പെട്ട ഇവരെ ഒരു ടിപ്പർ ലോറിയിൽ പിന്തുടർന്ന സണ്ണിയും കൂട്ടരും പാഞ്ഞുചെന്നു സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ ടിപ്പർ ലോറിയുടെ ചില്ലു തകർന്നു. അപകടസ്ഥലത്തുനിന്നു കുറച്ചു ദൂരം മുന്നോട്ട് ഓടിച്ച ലോറി പിന്നീട് ചിക്ലായിയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനമമോടിച്ചിരുന്നവർ രക്ഷപ്പെട്ടു. സണ്ണിയാണു ടിപ്പർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ച അതിരപ്പിള്ളി പോലീസ് അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് അറിയിച്ചു.