കൊല്ലം: കാറിടിച്ച് ബൈക്ക് യാത്രികരായ പോലീസുകാർക്ക് പരിക്ക്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ പോലീസുകാരായ ബാലചന്ദ്രൻ പിള്ള, ഗോപകുമാർ എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാത്രി 9.30 ഓടെ പോളയത്തോട് ഭാഗത്തായിരുന്നു അപകടം.
പള്ളിമുക്കിലെ പോയിൻറ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരികയായിരുന്നു ഇരുവരും.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.