കെ​എ​സ് ആ​ർ​ടി​സി​ക്ക് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ചു; ഇ​ടി​ച്ച ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ഇ​ടി​ച്ചു ക​യ​റി; അ​പ​ക​ടം കു​റ്റി​ക്കോ​ൽ ദേ​ശീ​യ​പാ​ത​യി​ൽ


ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​രി​ൽ ലോ​റി​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​സ​ർ​ഗോ​ഡി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് പു​റ​കി​ൽ മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് കൂ​ടി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ലോ​റി​ക്ക് പു​റ​കി​ൽ ഇ​ടി​ച്ചു​ക​യ​റി​യ ബ​സി​ലെ ഡ്രൈ​വ​ർ പി.​കെ. ശ്രീ​ജി​ത്തി​ന്(35) ആ​ണ് പ​രി​ക്കേ​റ്റ​ത്. സ്റ്റി​യ​റിം​ഗി​നി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ശ്രീ​ജി​ത്തി​നെ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment