പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ടിപ്പർ ഡ്രൈവർ മ​രി​ച്ചു; ഗു​രു​ത​ര പ​രി​ക്കേ​റ്റ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ കെഎസ്ആ​ർ​ടി​സി​യും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ടി​പ്പ​ർ ഡ്രൈ​വ​ർ പൊ​ൽ​പ്പു​ള്ളി അ​ത്തി​ക്കോ​ട് ക​ല്ല​ങ്കാ​ട് രാ​ജ​ന്‍റെ മ​ക​ൻ സ​ജീ​വ​നാ​ണ് (32) മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ബാ​ബു​വി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ പ​ത്തോ​ളം​പേ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു​രാ​വി​ലെ 7.30ന് ​നാ​ട്ടു​ക​ൽ പാ​ച​ക​വാ​ത​ക വി​ത​ര​ണ ഡി​പ്പോ​യ്ക്കു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ​നി​ന്നും കോ​ട്ട​യ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കെഎസ്ആ​ർ​ടി​സി ബ​സ്. പ​രി​ക്കേ​റ്റ ബാ​ബു​വി​ന്‍റെ കാ​ലി​ന്‍റെ എ​ല്ലു​പൊ​ട്ടി. ഇ​രു​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ച​തോ​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ടി​പ്പ​ർ ഡ്രൈ​വ​ർ സ​ജീ​വ​ൻ സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.

ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ച് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.
കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ-​ന​ല്ലേ​പ്പി​ള്ളി റോ​ഡി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Related posts