ലോ​റി​യു​ടെ പി​ന്നി​ൽ കെഎ​സ്ആ​ർടിസി ​വോ​ൾ​വോ ബസ് ഇ​ടി​ച്ച് ബസ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണം

accident-l
ആ​റ്റി​ങ്ങ​ൽ: ലോ​റി​യു​ടെ പി​ന്നി​ൽ കെഎ​സ്ആ​ർടിസി ​വോ​ൾ​വോ ബസ് ഇ​ടി​ച്ച്  ബസ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഷി​നുവിന് (35) ആ​ണ് പ​രി​ക്കേ​റ്റ​ത് . ഇന്ന് രാ​വി​ലെ  ആറോടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബംഗളൂരുവിൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബ​സ് പൂ​വ​മ്പാ​റ​യ്ക്ക് സ​മീ​പം മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടിക്കുകയാ യിരുന്നു.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.​   108 ആം​ബു​ല​ൻ​സി​ൽ ഡ്രൈവ​റേ​യും​ മ​റ്റു​ള്ള​വ​രേ​യും​ മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രി യിൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ സീ​ബ്രാ​ലൈ​ൻ വ​ര​ച്ച് കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ലോ​റി പെട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നാ​ൽ പു​റ​കി​ൽ വ​ന്ന ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു​. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു .

Related posts