നെടുങ്കണ്ടം: കമ്പംമെട്ട് കുഴിക്കണ്ടത്തിനു സമീപം ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി റോഡില്‍ മറിഞ്ഞതിനാല്‍ കുഴിത്തൊളു -കുഴിക്കണ്ടം പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം. കോതമംഗലത്ത് നിന്നു കരുണാപുരത്ത് വീടു നിര്മാണത്താനായി ടൈല്‍ കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.
കുത്തനെയുള്ള ഇറക്കത്തില്‍ ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ ലോറി തിട്ടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞു.
ഡ്രൈവര്‍ അദ്ഭുതകരമായാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.റോഡിന്റെ വശങ്ങളില് വളര്ന്നുനില്ക്കുന്ന കാട് കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി. മേഖലയില്‍ മുമ്പും നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ളതായും റോഡുകളുടെ ഇരുവശത്തും അമിതമായി വളര്ന്നുനില്ക്കുന്ന കാട് വെട്ടി മാറ്റാന്‍ അധികൃതര്‍ തയറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.